കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്‌തെന്നും ചൂണ്ടിക്കാട്ടി മാറാട് സ്വദേശി സ്വാമിനാഥനാണ് പോലീസില്‍ പരാതി നല്‍കിയത്. എൽഡിഎഫിൻ്റെ ബൂത്ത് എജൻ്റായി ഇരിക്കരുത് എന്ന് ആവശ്യപ്പെട്ടെന്നും 2000 രൂപ വാഗ്ദാനം ചെയ്തെന്നും മാറാട് സ്വദേശി സ്വാമിനാഥന്റെ പരാതിയിൽ പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍, നിലമ്പൂരില്‍ നിന്നുള്ള മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വാമിനാഥന്റെ പലചരക്ക് കടയിലെത്തിയത്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സ്വാമിനാഥന്‍ ഇപ്പോള്‍ എല്‍ഡിഎഫിലാണ്. തിരികെ കോണ്‍ഗ്രസിലേക്ക് വരണമെന്നും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റായി ഇരിക്കരുത് എന്നും ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. ഇതിനായി 2000 രൂപ ഇവര്‍ വാഗ്ദാനം ചെയ്തു.സ്വാമിനാഥന്‍ പണം നിരസിച്ചതോടെ നോട്ട് കടയില്‍ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് പണം സഹിതം സ്വാമിനാഥന്‍ പോലീസില്‍ പരാതി നല്‍കി.
പി.വി. അന്‍വര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ വലിയ തോതില്‍ പണമൊഴുക്കുന്നുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറാട്ടെ പണമിടപാട് വിവാദം പുറത്തുവരുന്നത്.
SUMMARY: Offers money for votes in Maraad; LDF files complaint
കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി…
ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ…
തൃശൂർ: തൃശൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും തൃശൂർ കാച്ചേരിയിലുള്ള…
ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച് 72-കാരന്‍ മരിച്ചു. സാഗർ താലൂക്കിലെ മഞ്ഞിനകാനു-ഹിരേമനെ സ്വദേശി…
കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും…
പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് പണം ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക്റിപ്പോർട്ട് നൽകി. പണം…