BENGALURU UPDATES

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാല ഔദ്യോഗിക ഉദ്ഘാടനം

ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് യുജിസി ആക്ട് 1956 സെക്ഷൻ 3 അനുസരിച്ച് കഴിഞ്ഞ ജൂലൈയിലാണ് ക്രിസ്തുജയന്തി കോളേജിനെ യൂണിവേഴ്സിറ്റിയായി ഉയർത്തിയത്. സി എം ഐ സഭയുടെ കോട്ടയം സെൻറ് ജോസഫ് പ്രോവിൻസിന്റെ മേൽനോട്ടത്തിൽ ബെംഗളൂരു നഗരത്തിലെ കൊത്തന്നൂർ ആസ്ഥാനമായി കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന പതിനാറായിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ക്രിസ്തുജയന്തി.

മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.റാം മുഖ്യാതിഥിയായി. കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ആംസ്‌ട്രോങ് പാമേ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കൂട്ടോ എന്നിവർ സന്നിഹിതരായി. സിഎംഐ സഭയുടെ പ്രയർ ജനറൽ ഫാ.ഡോ.തോമസ് ചാത്തൻപറമ്പിൽ അധ്യക്ഷനായി. ചാൻസലറും സിഎംഐ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷ്യാളുമായ ഫാ. ഡോ. എബ്രഹാം വെട്ടിയങ്കൽ, വൈസ് ചാൻസലർ ഫാ. ഡോ. അഗസ്റ്റിൻ ജോർജ്, പ്രൊ വൈസ് ചാൻസിലർ ഫാ.ഡോ. ലിജോ പി.തോമസ്, ചീഫ് ഫിനാൻസ് ഓഫീസർ ഫാ.ഡോ. ജെയ്‌സ് വി.തോമസ്, യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ.അലോഷ്യസ് എഡ്വേർഡ് എന്നിവർ സംസാരിച്ചു. യൂണിവേഴ്‌സിറ്റി ലോഗോയുടെയും 25 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ച് രചിച്ച ‘ലൂമിനസൻസ്: ദ സിൽവർ ജേർണി ഓഫ് ക്രിസ്തുജയന്തി യൂണിവേഴ്‌സിറ്റി’ എന്ന പുസ്തകത്തിന്റെയും പ്രകാശനംച്ചടങ്ങിൽ നടന്നു. ക്രിസ്തുജയന്തി ഡാൻസ് അക്കാദമിയും ക്രിസ്തുജയന്തി മ്യൂസിക് അക്കാദമിയും ചേർന്നൊരുക്കിയ കലാവിരുന്ന് അരങ്ങേറി.
SUMMARY: Official inauguration of the Christ Jayanti Deemed University

NEWS DESK

Recent Posts

ഹാസനിൽ മലയാളി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…

1 hour ago

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…

1 hour ago

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം…

2 hours ago

ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി അറസ്റ്റിൽ

കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് നടത്തിയ കേസില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി പിടിയില്‍. കോഴിക്കോട് കൊടുവള്ളി…

2 hours ago

യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു; ഡിവൈഡറില്‍ ഇടിച്ചു കയറി

ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…

3 hours ago

വിലക്കിയ സിനിമകള്‍ ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…

3 hours ago