ആറ് വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസ്

ബെംഗളൂരു: ആറ് വയസുകാരിയെ നിരന്തരം പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസെടുത്തു. ഹുളിമാവിലാണ് സംഭവം. കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് പെൺകുട്ടിയെ 60കാരൻ പലതവണ പീഡനത്തിനിരയാക്കിയത്. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

കുട്ടിയെ ഉടൻ തന്നെ കൗൺസിലിംഗിന് വിധേയയാക്കി. ഇതോടെയാണ് മുത്തച്ഛൻ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഹുളിമാവ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തു.

കുടുംബം തമിഴ്‌നാട് സ്വദേശികളാണെന്നും ഹുളിമാവ് പരിധിയിലെ തടിമില്ലിൽ ജോലി ചെയ്യുന്നവരാണെന്നും പോലീസ് പറഞ്ഞു. നിലവിൽ മുത്തച്ഛൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

TAGS: BENGALURU UPDATES | CRIME
SUMMARY: Senior citizen booked on rape charges against grand daughter

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

Related Articles

Popular Categories