ഓണം സീസണിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി. 58 അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകുക.
പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് ഉണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉത്സവകാലം പ്രമാണിച്ച് സ്വകാര്യ ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നത് തിരിച്ചറിഞ്ഞാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ലെന്നും അറിയിച്ചു.
എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും ബസുകളുണ്ടാകും. ഓണം പ്രമാണിച്ച് കര്‍ണാടക ആര്‍ടിസിയും കേരളത്തിലേക്ക് അധികമായി 21 സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം സീസണില്‍ കെഎസ്‌ആര്‍ടിസിക്ക് 71 കോടി രൂപയാണ് വരുമാനം ലഭിച്ചത്.
TAGS : ONAM | KSRTC
SUMMARY : Onam special; KSRTC has announced 58 inter-state services
തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍…
ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ…
ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.…
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…
ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…
ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…