LATEST NEWS

ഓമനപ്പുഴ കൊലപാതകം: കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന സാഹചര്യത്തിലാണ് പോലീസ് അമ്മയെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ ചോദ്യം ചെയ്യും.

കൊലപാതകം ജെസ്സിമോള്‍ മറച്ചുവെച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജാസ്മിനെ ജോസ്‌മോന്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയത് അമ്മ നേരിട്ടു കണ്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി ജോസ്‌മോന്‍ കഴുത്തു ഞെരിച്ചതിനെ തുടര്‍ന്ന് ജാസ്മിന്‍ ബോധരഹിതയായി വീഴുകയും പിന്നീട് പിതാവ് ഒരു തോര്‍ത്തുകൊണ്ട് കുരുക്കിട്ട് കൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം കട്ടിലില്‍ കയറ്റി കിടത്തുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് കുടുംബം വിവരം പുറത്തു വിട്ടത്.

ജോസ്‌മോന്റെ കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തല്‍ കൃത്യമാണോ എന്നറിയാന്‍ ഇന്ന് ജെസിയെ ചോദ്യം ചെയ്യും. കൊലപാതകം അത്രയൂം മണിക്കൂര്‍ ജെസ്സിമോള്‍ മറച്ചുവെച്ചു എന്നതും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതെറ്റിച്ചുവിടാനും ശ്രമം നടത്തിയെന്നും പോലീസ് ആരോപിക്കുന്നു.

SUMMARY: Omanapuzha murder: Police also took Jessimole, the mother of the murdered Jasmine, into custody

NEWS BUREAU

Recent Posts

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…

12 minutes ago

സൗജന്യ ഓണക്കിറ്റ് 26 മുതൽ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…

18 minutes ago

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

8 hours ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

9 hours ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

9 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

9 hours ago