തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ പുതിയ അതിഥി. നവരാത്രി ദിനത്തില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി.
നവരാത്രി ദിനത്തില്‍ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ശിശുക്ഷേമ സമിതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കുഞ്ഞിന്റെ പേര് ഒലീവ എന്നാണ്.
തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഈ മക്കള്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
TAGS : AMMATHOTTIL | KERALA
SUMMARY : On the day of Mahanavami, a new guest arrived in Ammathottil; Named ‘Navami’
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…
ബെംഗളൂരു: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അബുദാബി കേന്ദ്രമായുളള ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് സ്റ്റാഫ്നഴ്സ് (പുരുഷന്‍) 50 ഒഴിവുകളിലേയ്ക്ക്…
കണ്ണൂര്‍: പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാറാട്ട് മൊട്ടേമ്മല്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…