Categories: ASSOCIATION NEWS

മലയാളികളുടെ സാന്നിധ്യം ലോകമെമ്പാടും- മന്ത്രി പി പ്രസാദ്

ബെംഗളൂരു: മലയാളികള്‍ ലോകമെമ്പാടും സാന്നിധ്യമറിയിച്ചവരാണെന്നും പ്രവാസികള്‍ എക്കാലത്തും സേവനത്തില്‍ മുന്‍പന്തിയില്‍ ആണെന്നും കേരള കൃഷി മന്തി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരളസമാജം പീനിയ സോണ്‍ സംഘടിപ്പിച്ച ഓണാഘോഷം പീനിയ ദാസറഹള്ളിയിലുള്ള ശ്രീ സായി കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ ചെയര്‍മാന്‍ പി പി ജോസ് അധ്യക്ഷത വഹിച്ചു.

കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, സോണ്‍ കണ്‍വീനര്‍ രമേഷ് ബി വി , ഫിനാന്‍സ് കണ്‍വീനര്‍ ജയദേവന്‍, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ കെ റോസി എന്നിവര്‍ സംബന്ധിച്ചു.

സമാജം കുടുംബംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍, ഓണസദ്യ, പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാലും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ നടന്നു.
<BR>
TAGS : ONAM-2024

 

Savre Digital

Recent Posts

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

26 minutes ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

54 minutes ago

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…

1 hour ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…

1 hour ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

1 hour ago

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

2 hours ago