LATEST NEWS

ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍; ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കും

തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ തുടങ്ങും. ആറ് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കും. വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തില്‍, സബ്‌സിഡി വെളിച്ചെണ്ണ ഒരു ലിറ്ററിന് 349 രൂപയ്ക്കും സബ്‌സിഡി ഇതര വെളിച്ചെണ്ണ 429 രൂപയ്ക്കും വിതരണം ചെയ്യും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

50 ലക്ഷം കുടുംബങ്ങള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 കോടി രൂപയുടെ വില്പനയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എ എ വൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ അറ് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് ഓണക്കിറ്റ് വിതരണം.

SUMMARY: Onam Chanda from August 25; Onam kits will be provided to about six lakh families

NEWS BUREAU

Recent Posts

ഛത്തിസ്ഗഡ് മുഖ്യമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെത്തിയാണ് വിഷ്ണു ദേവ്…

53 minutes ago

പാമ്പിനെ പിടിക്കാൻ അധ്യാപകര്‍ക്ക് പരിശീലനവുമായി വനംവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ…

2 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; മുൻജീവനക്കാര്‍ കീഴടങ്ങി

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസിലെ ജീവനക്കാരികളായ പ്രതികള്‍ കീഴടങ്ങി. സ്ഥാപനത്തിലെ ജീവനക്കാരികളായ വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്.…

3 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ്…

4 hours ago

ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി 13കാരനെ കൊലപ്പെടുത്തിയ സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ താത്കാലിക ഡ്രൈവറായി…

4 hours ago

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

കൊല്ലം: അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്‍…

4 hours ago