Categories: KERALATOP NEWS

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഓണപ്പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച്‌ പന്ത്രണ്ടിന് അവസാനിക്കും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷകള്‍ നടക്കുന്നത്.

രാവിലെ 10 മുതല്‍ 12 കാലുവരെയും ഉച്ചയ്ക്ക് ഒന്നര മുതല്‍ 3:45 വരെയുമാണ് പരീക്ഷ. അതേസമയം വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ വൈകുന്നേരം 4 വരെ ആയിരിക്കും പരീക്ഷ നടക്കുന്നത്. രണ്ടുമണിക്കൂറാണ് പരീക്ഷ. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS : ONAM | EXAM | TIME TABLE
SUMMARY : Onam exam from September 3rd to 12th; The schedule has been announced

Savre Digital

Recent Posts

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

8 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

8 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

8 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

9 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

9 hours ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

10 hours ago