തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീണ്‍ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തു നിന്നും കടത്തിക്കൊണ്ടുവന്ന എംഡിഎംഎ വിമാനത്താവളത്തില്‍ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും ഡാൻസാഫ് സംഘം നടത്തിയ പരിശോധനയില്‍ സംഘം കുടുങ്ങുകയായിരുന്നു. കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ഇന്നു പുലർച്ചെ ഒന്നരമണിയോടെയാണ് സംഘം ഡാൻസാഫിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. സ്വർണക്കടത്തിലെയും മയക്കുമരുന്ന് കടത്തിലെയും പ്രതിയാണ് സഞ്ജു.
ഇയാളാണ് വിദേശത്തുനിന്ന് ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം. മറ്റുമൂന്നുപേർ വിമാനത്താവളത്തില്‍ ഇയാളെ സ്വീകരിക്കാനെത്തിയവരാണ്. ഇവരും ഇയാളുടെ സംഘത്തില്‍പെട്ടവരാണെന്ന് പോലീസ് പറയുന്നു. വിമാനത്താവളം മുതല്‍ തന്നെ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവർ. സഞ്ചരിച്ച ഇന്നോവ കാർ പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു.
പിന്തുടർന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതികള്‍ അടുത്തിടെ വിദേശസന്ദർശനം നടത്തിയിരുന്നു. സഞ്ജു ഈ മാസം ആദ്യയാഴ്ചയും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക് പോയത്. കസ്റ്റംസിന്റെ കയ്യില്‍പ്പെടാതെ ലഹരി എങ്ങനെ പുറത്തെത്തിച്ചു എന്നതിലടക്കം സംശയം ഉയരുന്നുണ്ട്.
SUMMARY: Massive drug bust in Thiruvananthapuram; One and a half kilos of MDMA brought from abroad seized
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.…
ഡൽഹി: ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര…
പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിയെ കാണാതായി. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പോലീസ്…
ബെംഗളൂരു: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ നഗരമധ്യത്തിൽ വെച്ച് സ്ത്രീയുടെ വിരളുകള്‍ വെട്ടിമാറ്റി. കേസില്‍ രണ്ട് പേര്‍ പിടിയിലായി. പ്രവീണ്‍, യോഗാനന്ദ…
ബെംഗളൂരു: സംസ്ഥാനത്ത് ഇനി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യം. കര്‍ണാടക വിദ്യാഭ്യാസ…
പാലക്കാട്: ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണം രൂക്ഷമായി. മൂന്ന് മണിക്കൂറിനിടെ ഏഴ് വയസുകാരൻ ഉള്‍പ്പെടെ ആറ് പേർക്കാണ് നായയുടെ കടിയേറ്റത്. ഒരേ…