KARNATAKA

പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്നു; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു:ചാമ് രാജ്നഗർ ജില്ലയില്‍ പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്ന കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചാമ് രാജ്നഗർ വനം വകുപ്പ് റേഞ്ചിലെ കൊത്തലവാടിയിലെ ഒരു ക്വാറിയിലായിരുന്നു വ്യാഴാഴ്ച വൈകിട്ട് ആറുവയസ്സുള്ള ആൺ പുലിയുടെ ജഡം കണ്ടെത്തിയത്.

പുലിയുടെ ജഡത്തിനരികിൽ ഒരു നായയുടെയും പശുവിന്റെയും ജഡം വിഷംനൽകി കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാകാം പുലിക്ക് വിഷബാധയേറ്റത് എന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ചത്തനിലയിൽ കണ്ട പശുവിന്റെ ഉടമസ്ഥനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോറസ്റ്റ് കൺസർവേറ്റർ വീരാ ലാലിനെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
SUMMARY: One arrested for poisoning leopard

 

NEWS DESK

Recent Posts

‘കൂടുതല്‍ ഒന്നും ചെയ്യാനില്ല’; നിമിഷ പ്രിയ കേസില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയില്‍. കേസില്‍ പരിമിതികള്‍ ഉണ്ടെന്നും മോചനത്തിനായി പരമാവധി…

26 minutes ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: റോബര്‍ട്ട് വാദ്ര ഇഡിക്ക് മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: സഞ്ജയ് ഭണ്ഡാരി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര…

57 minutes ago

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയില്‍വച്ചായിരുന്നു അന്ത്യം.…

2 hours ago

സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും…

3 hours ago

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടല്‍; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി…

3 hours ago

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ്…

4 hours ago