BENGALURU UPDATES

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയെ ഫോണിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത ആളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോലാപുർ സ്വദേശിയായ ദാനപ്പയാണ് (40) പിടിയിലായത്. സോലാപുരിലെത്തിയാണ് ഇയാളെ ബെംഗളൂരു പോലീസ് പിടികൂടിയത്.

ആർഎസ്എസിന്റെ ശാഖകൾ പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും നടത്തുന്നത് വിദ്യാർഥികൾക്ക് തെറ്റായ സന്ദേശംനൽകുമെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക് ഖാർഗെ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തുനൽകിയിരുന്നു.ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം പ്രിയങ്ക് ഖാർഗെയെ ഫോണിൽ വിളിച്ച് ദാനപ്പ അധിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മന്ത്രി പുറത്തുവിടുകയും ബെംഗളൂരു സദാശിവനഗർ പോലീസ് കേസെടുക്കുകയുമായിരുന്നു.
SUMMARY: One arrested for threatening Priyank Kharge over phone

 

NEWS DESK

Recent Posts

പാട്ടുപാടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പോന്നോളു

ബെംഗളൂരു: പാടാന്‍ അറിയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂർ കലാസാഹിത്യ വേദി നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. രാമമൂർത്തി നഗർ എൻ ആർ…

10 minutes ago

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികള്‍ ലഹരിവസ്തുക്കള്‍…

36 minutes ago

മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന്…

1 hour ago

‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സ്വർണ്ണക്കൊള്ളയിൽ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി…

2 hours ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…

2 hours ago

ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ്…

2 hours ago