ബെംഗളൂരു: സർവീസിൽ നിന്നും വിരമിച്ചതിന് ശേഷം രേഖാമൂലമുള്ള ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പള്‍പ്പ് ഡ്രോയിങ് പ്രൊസസര്‍ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്നയാളാണ് ജനനത്തിയതി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ജോലിക്കെത്തിയപ്പോള്‍ 1952 മാര്‍ച്ച് 30നാണ് ജനനത്തിയതിയെന്ന് വാക്കാല്‍ പറയുകയാണ് ചെയ്തത്. ഇതിനായി തെളിവൊന്നും നല്‍കിയില്ല. പ്രൊവിഡന്റ് ഫണ്ട് രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും അടിസ്ഥാനപ്പെടുത്തി തൊഴിലുടമ ജനനത്തിയതി 1948 മാര്‍ച്ച് 10 എന്ന് രേഖപ്പെടുത്തി. പിന്നീട് 2006ല്‍ 58–ാം വയസില്‍ ഇദ്ദേഹം വിരമിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം 1952 മാര്‍ച്ച് 30 ആണ് തന്റെ യഥാര്‍ഥ ജനനത്തിയതിയെന്നും നാല് വര്‍ഷം കൂടി ജോലി ചെയ്യാമെന്നും പരാതിക്കാരൻ കോടതിയിൽ വാദിച്ചു.
തന്നെ ജോലിയില്‍ തിരികെ എടുക്കുകയോ അല്ലെങ്കില്‍ 2010 വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ആദ്യം ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ നേരത്തെ തിരുത്താന്‍ അവസരമുണ്ടായിരുന്നിട്ടും തിരുത്താതെ വിരമിച്ചതിന് ശേഷം ഇക്കാര്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: One cant change date of birth after retirement says highcourt
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…
ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…