Categories: TOP NEWS

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരു മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരാൾ മരിച്ചു. ബണ്ട്വാൾ തലപ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മംഗളൂരുവിലെ അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അനീഷ് കൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ബിസി റോഡിൽ നിന്ന് മംഗളൂരുവിലേക്ക് പോകവേ ദമ്പതികൾ സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം എതിർദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. സംഭവത്തിൽ മേൽക്കർ ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Bride dies two days after wedding, groom injured in ghastly car accident

Savre Digital

Recent Posts

സിറിയയിൽ യുഎസിന്റെ വൻ വ്യോമാക്രമണം, ഐഎസ് ഭീകരരെ വധിച്ചു

വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…

1 hour ago

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊച്ചി: തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച പുലർച്ചെ…

3 hours ago

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…

4 hours ago

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി…

4 hours ago

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ബലാത്സംഗ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍…

4 hours ago

യു എസില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: മി​സി​സി​പ്പി​യി​ലെ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ഇ​വി​ടെ…

5 hours ago