ബെംഗളൂരു: യെശ്വന്ത്‌പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം കാർ യെശ്വന്ത്പുര സർക്കിളിലെ ഫ്ലൈ ഓവറിൽ നിന്ന് മറിയുകയായിരുന്നു.
കോയമ്പത്തൂർ സ്വദേശി ശബരീഷ് (26) ആണ് മരിച്ചത്. ശങ്കർ റാം (29), അനുശ്രീ (23), മിഥുൻ (28), ഇരുചക്രവാഹന യാത്രികൻ മഞ്ജുനാഥ് (28) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് കാറിൽ നാലുപേരും ഇരുചക്രവാഹനത്തിൽ ഒരാളുമാണുണ്ടായിരുന്നത്.
സാങ്കി റോഡിൽ നിന്ന് തുമകുരു റോഡിലേക്ക് അമിത വേഗതയിലായിരുന്നു കാർ സഞ്ചാരിച്ചത്. നിയന്ത്രണം വിട്ട കാർ മീഡിയനിലും ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം ഫ്‌ളൈഓവറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ (ടിഎൻ 37 ഡിഎച്ച് 9484) മദ്യക്കുപ്പി കണ്ടെത്തിയതിനാൽ യാത്രക്കാർ മദ്യപിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.
ടെൻകോ ഹൈർ പർഷസിംഗ് ആൻഡ് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് കാർ യാത്രികർ. സംഭവത്തിൽ യെശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU | ACCIDENT
SUMMARY: One dead, four injured after speeding car falls off Yeshwantpur flyover
അടിമാലി: വഞ്ചനാകേസില്‍ നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്. യുകെ മലയാളികളില്‍ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയില്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള…
ന്യൂഡൽഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡ് പോലിസ് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് കോടതി തള്ളി. വന്ദന ഫ്രാന്‍സിസ്,…
ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.…
ചെന്നൈ: നടന്‍ വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന സ്ത്രീയാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ…
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ഈ…
റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…