ബെംഗളൂരു: കർണാടകയിൽ കബഡി മത്സരത്തിനിടെ ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാണ്ഡ്യ താലൂക്കിലെ മല്ലനായകനഹള്ളി കട്ടെ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റിനിടെ താൽക്കാലികമായി സ്ഥാപിച്ച ഗാലറി തകർന്നുവീഴുകയായിരുന്നു. മല്ലനായകനഹള്ളി സ്വദേശിയായ പാപാനിച്ചാറാണ് (45) മരിച്ചത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
മൈസൂരു ഡിവിഷണൽ ലെവൽ കബഡി ടൂർണമെന്റായ ശ്രീ ഭൈരവ കപ്പ്- 2025 നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പ്രദേശത്തെ ക്ലബ്ബിന്റെ നേതൃത്വത്തിൽ 26,27 തിയതികളിലായാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ടൂർണമെന്റ് കാണാൻ ആയിരത്തിലധികം പേരാണ് എത്തിയത്. മത്സരം നടക്കുന്നതിനിടെ ജനങ്ങൾ തിങ്ങിനിറഞ്ഞതോടെയാണ് താൽക്കാലിക ഗാലറി തകർന്നുവീണത്. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: One killed, many injured as gallery collapses during Kabaddi matc
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…
ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…