ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. സിവി രാമൻ നഗർ സ്വദേശിയായ 27കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശനിയാഴ്ചയാണ് യുവാവിൻ്റെ മരണകാരണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണമാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ബിബിഎംപി അറിയിച്ചു.
ഡെങ്കിപ്പനി ഭീതിക്കിടെ വെള്ളിയാഴ്ച രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവ രണ്ടും ഡെങ്കിപ്പനി കാരണമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ പിന്നീട് ബിബിഎംപി ഡെത്ത് ഓഡിറ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ ഒരാൾക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയായ 80കാരിയാണ്. കാൻസർ ബാധിതയായിരുന്ന ഇവർ ഡെങ്കിപ്പനി ലക്ഷണം കാണിച്ചിരുന്നു. എന്നാൽ മരണകാരണം ഡെങ്കിപ്പനി അല്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തോടെ രോഗം കണ്ടെത്തലും പരിശോധനയും ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ഇതുവരെ 1743 ഡെങ്കിപ്പനി കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: One death reported in bengaluru due to dengue
കാസറഗോഡ്: റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന…
അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…
ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…
കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…