ബെംഗളൂരു: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. കലബുർഗിയിലാണ് സംഭവം. ഡ്രൈവർക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരവധി വാഹനങ്ങളിൽ ഇടിക്കുകയുണ്ടായിരുന്നു. അപകടത്തിൽ ജില്ലയിലെ പച്ചക്കറി വ്യാപാരിയായ മുഹമ്മദ് അലി (32) മരിച്ചു.
യാദ്ഗിർ ഷഹാപൂരിൽ നിന്ന് കലബുർഗിയിലേക്ക് പോവുകയായിരുന്ന ട്രക്ക് ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിരവധി ഓട്ടോകളിലും ബൈക്കുകളിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് നിർത്തിയത്. പരുക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ കലബുർഗി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ജെവർഗി പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Truck Driver Suffers Heart Attack, Causes Multiple Accidents, 1 Dead
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന…
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…