ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ നൈസ് റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ മുരുകൻ ആണ് മരിച്ചത്. മുരുകൻ കിടന്ന് ഉറങ്ങുകയായിരുന്ന ട്രക്കിലേക്ക് എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ട് വന്ന ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

ഈ സമയം ട്രക്കിന്റെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ ജീവൻ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ മുരുകൻ കിടന്നിരുന്ന ട്രക്ക് നൈസ് റോഡിലെ സുരക്ഷാ മതിലിൽ ഇടിച്ചു. ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണക്കാരനായ ട്രക്കിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ ഹുളിമാവ് ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: One dies as one canter truck hits other

Savre Digital

Recent Posts

വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഇനി പാസ്‌കീ ഉപയോഗിച്ച്‌ ലോക്ക് ചെയ്യാം

ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…

6 minutes ago

പയ്യാമ്പലത്ത് തിരയില്‍ പെട്ട് മൂന്ന് മരണം; മരിച്ചത് ബെംഗളൂരുവിലെ മെഡിക്കല്‍ വിദ്യാർഥികൾ

കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…

1 hour ago

ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…

2 hours ago

പിഎം ശ്രീ പിന്മാറ്റം തിരിച്ചടിയായി; കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…

3 hours ago

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…

4 hours ago

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…

5 hours ago