ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) ക്യാമ്പസിന് മുന്നിലുള്ള പ്രൊഫ സി.എൻ. ആർ റാവു ഗ്രേഡ് സെപ്പറേറ്ററിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വിദ്യാരണ്യപുരയിൽ താമസിക്കുന്ന ഈശ്വർ (43) ആണ് മരിച്ചത്. തെറ്റായ ദിശയിൽ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ ബിഎംടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് യശ്വന്ത്പുര സർക്കിളിനും മാരാമമ്മ ക്ഷേത്രത്തിനും ഇടയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ യശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Scooterist comes under rear wheel of BMTC bus near IISc
ബെംഗളൂരു: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ സിപിഎസിയുടെയും ശാസ്ത്ര സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ഏർപ്പെടുത്തിയിരിക്കുന്നു. ജീവൻ…
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം…
ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,…
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാർതീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേദ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെവാർത്താസമ്മേളനത്തിലായിരുന്നു…
ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ…