ബെംഗളൂരു: ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റ് 55-കാരിയും 48 ആടുകളും മരിച്ചു. ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
ഗണഗലു സ്വദേശി രത്‌നമ്മയാണ് മരിച്ചത്. ആടുകളെ മേയ്‌ക്കുന്നതിനിടെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മിന്നലേറ്റത്. സംഭവത്തിൽ ആകെ 48 ആടുകൾ ചത്തതായി പോലീസ് പറഞ്ഞു. തിരുമലഷെട്ടി ഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബെംഗളൂരു റൂറൽ ജില്ലാ ഭരണകൂടം രത്‌നമ്മയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തുകയിൽ നാല് ലക്ഷം രൂപ നാളെ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍,…
ബെംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് നടൻ കമൽഹാസന് അഡിഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിലക്കേർപെടുത്തി.…
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.…
ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.…
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. കുടുംബത്തോടൊപ്പം ഇന്നു പുലര്‍ച്ചെയാണ്…