ബെംഗളൂരു: ഹാസൻ ബേലൂരിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹൊസനഗർ സ്വദേശിയായ ജ്യോതി (45) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ബേലൂരിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം പച്ചക്കറിക്കട നടത്തിവരികയായിരുന്നു ജ്യോതി.
മാർച്ച് ഒമ്പതിനാണ് ബേലൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടാകുന്നത്. മാർക്കറ്റ് പരിസരത്തെ വഴിയോര കച്ചവടക്കാരുടെ മുകളിലേക്കാണ് കെട്ടിടം ഇടിഞ്ഞ് വീണത്. പച്ചക്കറി വ്യാപാരികളായ അമർനാഥ് (45), നാസിർ (38) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പച്ചക്കറി വ്യാപാരികളായ നീലമ്മ, ആശ, ദീപ, ശിൽപ എന്നിവർ ചികിത്സയിലാണ്.
TAGS: BUILDING COLLAPSE
SUMMARY: One more dies in hassan building collapse incident
തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. ലയണൽ…
ന്യൂഡല്‍ഹി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.…
ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിലെ വിവിധ…
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…