WORLD

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷമാകുന്നു. ഒരു ഹി​ന്ദു യു​വാവ് കൂടി കൊല്ലപ്പെട്ടു. പ​ല​ച​ര​ക്ക് ക​ട​യു​ട​മ​യാ​യ മോ​ണി ച​ക്ര​വ​ർ​ത്തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നർസിങ്ഡി ജില്ലയിൽ ആണ് സംഭവം. മാരകായുധങ്ങൾ കൊണ്ടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്. ഇന്നലെ ഒരു ഒരു ഹിന്ദു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 45-കാരനായ റാണാ പ്രതാപിനെ ഇന്നലെ ജഷോർ ജില്ലയിലെ അരൂവ ഗ്രാമത്തിലാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.

മറ്റൊരു സംഭവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തു. കാളിഗഞ്ചിൽ, 40 കാരിയായ വിധവയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. വസ്തു തർക്കത്തിന്റ പേരിലാണ് ആക്രമണം എന്നാണ് റിപ്പോർട്ട്.

അതേസമയം, ബംഗ്ലാദേശിലെ യൂനുസ് സർക്കാറിന് കീഴിൽ ന്യൂനപക്ഷങ്ങൾക്കെതിരായ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നിലനിൽക്കുന്ന നിരന്തരമായ ശത്രുത ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
SUMMARY: One more Hindu youth killed in Bangladesh; Second murder in 24 hours

NEWS DESK

Recent Posts

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

24 minutes ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

44 minutes ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

58 minutes ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

2 hours ago

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

4 hours ago