Categories: KARNATAKATOP NEWS

മഹാകുംഭമേളയ്ക്ക് പോയ തീർത്ഥാടകർ വാഹനാപകടത്തിൽ പെട്ട സംഭവം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നിന്നും കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ ആകെ മരണം ആറായി. വെള്ളിയാഴ്ച വാരണാസി ഹർദോയ് ജില്ലയിലെ രൂപാപൂരിനടുത്തുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബീദർ സ്വദേശിനി സുലോചന (48) ആണ് മരിച്ചത്.

നേരത്തെ ബീദർ സ്വദേശികളായ ലക്ഷ്മി (57), നീലമ്മ (62), സന്തോഷ് (45), സുനിത (40), കലാവതി എന്നിവരും മരിച്ചിരുന്നു. ഇവർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആറ് പേർ ഇപ്പോഴും ചികിത്സയിലാണ്.

പ്രയാഗ്‌രാജിൽ നിന്ന് വാരണാസിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബീദർ ലഡഗേരിയിൽ നിന്നുള്ള 14 പേർ അടങ്ങുന്ന സംഘമാണ് കുംഭമേളയിൽ പങ്കെടുക്കാനായി പോയത്. പരുക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പാക്കാനും മരിച്ചവരുടെ മൃതദേഹങ്ങൾ ബീദറിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

TAGS: KARNATAKA
SUMMARY: One more from Bidar succumbs to injuries in Uttar Pradesh accident

Savre Digital

Recent Posts

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

31 minutes ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

34 minutes ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

51 minutes ago

നന്ദിനി നെയ്ക്ക് 90 രൂപ കൂട്ടി കിലോയ്ക്ക് 700 രൂപയാക്കി

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്)  നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…

1 hour ago

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…

1 hour ago

തൃ​ശൂ​രി​ൽ ബൈക്ക് അപകടത്തില്‍ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

3 hours ago