ബെംഗളൂരു: പുഞ്ചിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കർണാടകയിൽ നിന്നുള്ള സൈനികൻ മരിച്ചു. കുടക് സ്വദേശി ദിവീൻ (28) ആണ് മരിച്ചത്. നേരത്തെ ഇതേ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ട് കർണാടക സ്വദേശികൾ മരണപ്പെട്ടിരുന്നു. ഡിസംബർ 24ന് ജമ്മു കശ്മീരിലെ പുഞ്ചിൽ വെച്ചാണ് അപകടമുണ്ടായത്. സൈനിക വാഹനം നിയന്ത്രണം വിട്ട് കീഴ്മേൽ മറിയുകയായിരുന്നു.
ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ദിവീൻ. മാതാപിതാക്കളുടെ ഏക മകനായ ദീവിൻ പത്തു വർഷം മുൻപാണ് സൈന്യത്തിൽ ചേർന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ബെളഗാവിയിൽ നിന്നുള്ള സുബേദാർ ദയാനന്ദ് തിരകണ്ണവർ (44), കുന്ദാപ്പൂരിൽ നിന്നുള്ള ലാൻസ് ഹവൽദാർ അനൂപ് പൂജാരി (33), ബാഗൽകോട്ട് മഹാലിംഗ്പൂരിലെ മഹേഷ് മാരിഗോണ്ട് (25) എന്നിവർ എന്നിവരാണ് അപകടത്തിൽ നേരത്തെ മരണപ്പെട്ട കർണാടക സ്വദേശികൾ.
TAGS: KARNATAKA | DEATH
SUMMARY: Another soldier from Karnataka succumbs to injuries sustained in J&K accident
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…
ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…