മാനന്തവാടി: വയനാട് പുതുശേരി കടവില്‍ സർവീസ് നടത്തിയിരുന്ന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. അപകട സമയത്ത് തോണിയില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ബാലകൃഷ്ണനായിരുന്നു തോണി തുഴഞ്ഞിരുന്നത്.
അപകടം നടന്നയുടനെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബാലകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റുള്ളവർ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
SUMMARY: One person died after a canoe capsized in Puthusserikkadava, Wayanad
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം (40)…
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…