തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിക്കുകയായിരുന്നു. ആക്കുളം പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു.
ഡോക്ടർമാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടാക്കിയത്. ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്.
കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നു. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
TAGS : LATEST NEWS
SUMMARY : One person died after being hit by a jeep driven by drunk young doctors
ബെംഗളൂരു:കർക്കടക വാവ് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കി കര്‍ണാടകയിലെ വിവിധ മലയാളി സംഘടനകള്‍. ജൂലായ് 24 നാണ് വാവുബലി പിതൃതർപ്പണ ചടങ്ങുകള്‍…
കൊച്ചി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന്…
തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന…
ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര്…