കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവ് അത്താണി കമ്പിളി താഴം ജംക്‌ഷനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു∙ കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസാണ് (19) മരിച്ചത്. കാറിലുണ്ടായിരുന്ന അബ്ദുൽ മജീദ് (44), ആയിഷ, നാഷാദ് (23), നമീർ (19) എന്നിവർ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ കാറും ലോറിയുമാണ് ഇടിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.
ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തുനിന്നും വരുകയായിരുന്നു. അപകടം നടന്ന അത്താണി ജങ്ഷനിൽനിന്ന് ലോറി വലതുവശത്തേക്ക് തിരിയുമ്പോൾ പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു.
<br>
TAGS : ACCIDENT | KOZHIKODE NEWS
SUMMARY : One person died and four others were seriously injured in a collision between a car and a lorry in Panthirankavu, Kozhikode.
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…
കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…
ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…