Categories: LATEST NEWS

മാവേലിക്കരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാള്‍ മരിച്ചു. ഹരിപ്പാട് സ്വദേശി വിനു ആണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് തൊഴിലാളികളെ കാണാതായിരുന്നു. തുടർന്ന് തൃക്കുന്നപ്പുഴ സ്വദേശി രാഘവ് കാർത്തിക്കിനെ രക്ഷപ്പെടുത്തുകയും കാണാതായ വിനുവിനായി തിരച്ചില്‍ നടത്തുകയും ചെയ്തു.

നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞ് വീണാണ് അപകടം. ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.

SUMMARY: One person dies after bridge under construction collapses in Mavelikkara

NEWS BUREAU

Recent Posts

ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…

20 minutes ago

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…

53 minutes ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപ്പിടിച്ചു

എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…

1 hour ago

പൊതുഇടങ്ങളിലെ യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനുള്ള സ്‌റ്റേ ഹൈക്കോടതി നീക്കിയില്ല

ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള സ്റ്റേ…

1 hour ago

ട്യൂഷന് പോകുന്നതിനിടെ വാഹനാപകടം; പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…

1 hour ago

വിദ്യാനിധി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…

2 hours ago