LATEST NEWS

മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ്‍ വാഹനങ്ങള്‍ക്ക് മുകളില്‍ തകര്‍ന്നുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിലെ മുളുണ്ടില്‍ നിർമ്മാണത്തിലിരുന്ന മെട്രോ പാലത്തിന്റെ ഭാഗം തകർന്നുവീണ് ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്ക് പതിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേർക്ക് പരുക്കേറ്റു. മുളുണ്ടിലെ എല്‍ബിഎസ് റോഡില്‍ വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.

നിർമ്മാണത്തിലിരുന്ന പാരപെറ്റിന്റെ ഭാഗമാണ് താഴേക്ക് പതിച്ചത്. ഏകദേശം ആറടി നീളവും നാലടി വീതിയുമുള്ള ഭാഗമാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണത്. അപകടത്തില്‍പ്പെട്ട രാംധാൻ യാദവ് എന്നയാളാണ് മരിച്ചത്. പരുക്കേറ്റ രാജ്കുമാർ ഇന്ദ്രജീത് യാദവ് (45) ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മഹേന്ദ്ര പ്രതാപ് യാദവ് (52), ദീപ റുഹിയ (40) എന്നിവരാണ് പരുക്കേറ്റ മറ്റ് രണ്ട് പേർ. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മുംബൈ മെട്രോപൊളിറ്റൻ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

SUMMARY: One person dies after metro pole under construction collapses on vehicles in Mumbai

NEWS BUREAU

Recent Posts

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

5 minutes ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

50 minutes ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

2 hours ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

3 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

3 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

3 hours ago