ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂർ; എക്സ്പ്രസ് വേയുടെ ആദ്യഘട്ടമായ ഹോസ്‌കോട്ട് – ബേതമംഗല പാത ഒക്ടോബറിൽ തുറക്കും

ബെംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഒക്ടോബറിൽ തുറക്കുന്നു. ഹോസ്‌കോട്ട് മുതൽ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ പാതയാണ് ഒക്ടോബറിൽ തുറക്കുന്നത്.

നിലവിൽ ഈ പാതയിലുള്ള 400 മീറ്റർ സ്‌ട്രെച്ചിലെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തിയായാൽ പാത തുറക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റീജിയണൽ ഓഫീസർ (കർണാടക) വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു.

ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഹോസ്‌കോട്ടിൽ എക്സ്പ്രസ് വേയ്ക്ക് ഇൻ്റർചേഞ്ചുകളും മാലൂരിലും കെജിഎഫിലും അധിക ഇൻ്റർചേഞ്ചുകളും ഉണ്ടാകും. പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. കെജിഎഫ് ടൗണിലേക്കുള്ള യാത്രാ സമയം നിലവിലുള്ള ഹൈവേയിൽ 1.5 മണിക്കൂറാണ്. എന്നാൽ പുതിയ പാത തുറക്കുന്നതോടെ ഇത് 45 മിനിറ്റായി കുറയും.

കർണാടകയിലെ ഹോസ്‌കോട്ടിനെയും തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിനെയും ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ് ബെംഗളൂരു – ചെന്നൈ എക്‌സ്‌പ്രസ്‌വേ. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 260 കിലോമീറ്റർ ദൂരത്തിലാണ് എക്സ്പ്രസ് വേയുടെ നാലുവരിപ്പാത കടന്നുപോകുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എട്ടുവരിപ്പാതയായി തീരുമാനിച്ച പദ്ധതി പിന്നീട് നാലുവരിപ്പാതയാക്കുകയായിരുന്നു. 260.85 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയ്ക്കും.

കർണാടകയിൽ മാത്രം 71 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാക്കേജുകളും ചെറിയ പാലങ്ങളുമാണ് നിർമ്മിക്കുന്നത്. ആന്ധ്രാ പ്രദേശിലൂടെ കടന്നുപോകുന്ന പാതയുടെ 85 കിലോമീറ്റർ നിർമാണവും തമിഴ്നാട്ടിലെ 106 കിലോമീറ്റർ പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. ചെറിയ പാലങ്ങളുടെ നിർമാണം മാത്രമാണ് കർണാടകയിൽ അവശേഷിക്കുന്നത്.

TAGS: KARNATAKA | BENGALURU CHENNAI EXPRESSWAY
SUMMARY: Bengaluru-Chennai Expressway, 71-km Karnataka section to be ready in a month

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

4 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

5 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

5 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

6 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

6 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

7 hours ago