Categories: KARNATAKATOP NEWS

സ്കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥി മരിച്ചു, 29 പേർ ആശുപത്രിയിൽ

ബെംഗളൂരു: സ്കൂൾ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥി മരിച്ചു. മാണ്ഡ്യ മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. അരുണാചൽ പ്രദേശ് സ്വദേശിയായ കെർലാങ് (13) ആണ് മരിച്ചത്. 29 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി മലവള്ളിയിൽ നിന്നുള്ള ബിസിനസുകാരൻ സ്കൂൾ കുട്ടികൾക്കായി ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ചില വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ വിദ്യാർഥികളുടെ ആരോഗ്യനില കൂടുതൽ വഷളായെങ്കിലും, സ്കൂൾ ഭരണകൂടം അശ്രദ്ധ കാണിക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തില്ല. തുടർന്ന് ഞായറാഴ്ച കുട്ടികളുടെ രക്ഷിതാക്കൾ ഇടപെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ തന്നെ ഒരു വിദ്യാർഥി മരണപ്പെടുകയായിരുന്നു. രോഗബാധിതരായ മറ്റ്‌ മലവള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചില വിദ്യാർഥികളുടെ ആരോഗ്യനില അതീവ ഗുരുതരമായ അഞ്ച് പേരെ മാണ്ഡ്യ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രോഗബാധിതരായ 29 വിദ്യാർഥികളിൽ 27 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. ജില്ലാ ആരോഗ്യ ഓഫീസർ മോഹൻ ആശുപത്രിയിലെത്തി വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാണ്ഡ്യ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: FOOD POISON
SUMMARY: One dead, at least 29 sick due to suspected food poisoning at pvt residential school in Malavalli

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

2 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

3 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

3 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

3 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

4 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

4 hours ago