ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു.
മോഡി ആശുപത്രി ജംക്ഷനിലെ ട്രാഫിക് സിഗ്നലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സിഗ്നലിൽ ചുവന്ന ലൈറ്റ് തെളിഞ്ഞതോടെ ജീവനക്കാരൻ ബൈക്ക് നിർത്തി. പിന്നാലെ വന്ന കാർ യാത്രക്കാർ ബൈക്ക് മുന്നോട്ടു എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സിഗ്നൽ മാറാതെ വണ്ടിയെടുക്കാനാകില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ഇതോടെ ക്ഷുഭിതരായ കാറിലെ മൂന്നംഗ സംഘം പുറത്തിറങ്ങി ജീവനക്കാരനെ മർദിക്കുകയായിരുന്നു. ശേഷം ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ റോഡരികിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സംഭവത്തിൽ ബസവേശ്വരനഗർ പൊലീസിനു ജീവനക്കാരൻ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
SUMMARY: Online delivery agent was brutally assaulted in Bengaluru for stopping at a traffic signal.
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും സ്വാമി പത്മ…
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…
കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്…