LATEST NEWS

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു ലക്ഷം വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ഇടപാടുകൾ സൗജന്യമാണ്. ഇതിലാണ് ഫെബ്രുവരി 15 മുതൽ എസ്.ബി.ഐ മാറ്റം വരുത്താൻ പോകുന്നത്. ഇനി മുതൽ 25,000 രൂപയ്ക്ക് മുകളിൽ ഓൺലൈനായി അയക്കുമ്പോൾ ചെറിയൊരു തുക ഫീസായി നൽകേണ്ടി വരും.

25, 000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പി എ​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ര​ണ്ട് രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഈ​ടാ​ക്കു​ക. ഒ​ന്നു​മു​ത​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ത്ത​രം ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ക്ക് ആ​റു രൂ​പ​യും ജി​എ​സ്ടി​യും സ​ർ​വീ​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കും. ര​ണ്ട് മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ത്തു രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് സേ​വ​ന നി​ര​ക്കാ​യി ഈ​ടാ​ക്കു​ക. പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു ദി​വ​സം ഐ​എം​പി​എ​സ് ട്രാ​ൻ​സാ​ക്ഷ​ൻ വ​ഴി ന​ട​ത്താ​ൻ സാ​ധി​ക്കു​ക.

ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചു​ക​ൾ വ​ഴി​യു​ള്ള ഐ​എം​പി​എ​ന്ന് ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ക്ക് നി​ല​വി​ലെ രീ​തി തു​ട​രും. 1,000 രൂ​പ വ​രെ​യു​ള്ള ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ ബ്രാ​ഞ്ചു​ക​ൾ വ​ഴി സൗ​ജ​ന്യ​മാ​യി ന​ട​ത്താം. 1,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യു​ള്ള ഇ​ട​പാ​ടി​ന് നാ​ല് രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് നി​ര​ക്ക്. ഒ​ന്നു മു​ത​ൽ ര​ണ്ട് ല​ക്ഷം വ​രെ​യു​ള്ള ബ്രാ​ഞ്ച് ഇ​ട​പാ​ടു​ക​ൾ​ക്ക് 12 രൂ​പ​യും ജി​എ​സ്ടി​യും ഫീ​സ് ഈ​ടാ​ക്കും. ര​ണ്ട് മു​ത​ൽ അ​ഞ്ച് ല​ക്ഷാ വ​രെ​യു​ള്ള ബ്രാ​ഞ്ച് ഇ​ട​പാ​ടു​ക​ൾ​ക്ക് 20 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് നി​ര​ക്ക്.

അതേസമയം സൈനികർ, കേന്ദ്ര സർക്കാർ ജീവനക്കാർ, റെയിൽവേ ജീവനക്കാർ എന്നിവരുടെ ശമ്പള അക്കൗണ്ടുകൾക്കും പെൻഷൻ അക്കൗണ്ടുകൾക്കും ഈ നിരക്ക് ബാധകമല്ല. ബാങ്കുകളുടെ പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അടുത്തിടെ എ.ടി.എം നിരക്കുകളിലും എസ്.ബി.ഐ മാറ്റം വരുത്തിയിരുന്നു.
SUMMARY:SBI is going to charge service charge for IMPS transactions

NEWS DESK

Recent Posts

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

24 minutes ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

37 minutes ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

2 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

3 hours ago

കെ​വി​ൻ വ​ധ​ക്കേ​സ്; കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പു​ന​ലൂ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ പ്ലാ​വി​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ എ​ൻ.​ഷി​നു​മോ​ൻ (29)…

3 hours ago

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ:'ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ…

3 hours ago