LATEST NEWS

സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ ഓപ്പറേഷൻ ‘സൈ-ഹണ്ട്‌’; 263 പേർ പിടിയിൽ, 125 പേർ നിരീക്ഷണത്തിൽ

കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ്‌ നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത്‌ 382 കേസുകൾ. 263 പേർ അറസ്‌റ്റിലായപ്പോൾ 125 പേരെ നോട്ടീസ്‌ നൽകി നിരീക്ഷണത്തിൽ വിട്ടയച്ചു. മുന്നൂറ്‌ കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പുകൾ കേന്ദ്രീകരിച്ച്‌ മൂന്ന്‌ മാസംകൊണ്ട്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടിയെന്ന് സൈബർ ഓപ്പറേഷൻസ്‌ എഡിജിപി എസ്‌ ശ്രീജിത് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ആറുമുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായ റെയ്‌ഡാണ് നടന്നത്. കേരള പോലീസ് സൈബർ ഓപ്പറേഷൻസിന്റെ റെയ്‌ഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും മേൽനോട്ടത്തിലായിരുന്നു ഇത്. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിപ്പ് നടത്തിയെടുത്ത പണം, ചെക്കുകൾ ഉപയോഗിച്ചും എടിഎം വഴിയും പിൻവലിച്ച് അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരുടെയും എടിഎം വഴി പിൻവലിച്ച 361 പേരുടെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്നു ലഭിച്ചതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ പോലീസ് കുരുക്കിയത്.

ഓപ്പറേഷൻ സൈ-ഹണ്ടിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തത്‌ കോഴിക്കോടാണ്‌. 67 എണ്ണം. കൂടുതൽ അറസ്‌റ്റ്‌ നടന്നത്‌ എറണാകുളത്താണ്‌. 46 പേരെ ജില്ലയിൽ അറസ്‌റ്റ്‌ ചെയ്‌തു.
SUMMARY: Operation ‘Cy-Hunt’ to nab cyber financial criminals; 263 arrested, 125 under surveillance.

NEWS DESK

Recent Posts

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച…

39 minutes ago

വിദ്യാര്‍ഥികളുമായി സംഘര്‍ഷം; കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…

2 hours ago

പിഎം ശ്രീ പദ്ധതി; കരാര്‍ പിന്‍മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…

3 hours ago

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച്‌ 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…

4 hours ago

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…

4 hours ago

കേരളത്തില്‍ സീ പ്ലെയിൻ റൂട്ടുകള്‍ക്ക് അനുമതി; ഏവിയേഷൻ വകുപ്പ് അനുവദിച്ചത് 48 റൂട്ടുകള്‍

കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…

5 hours ago