കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖർ സല്‍മാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നല്‍കും. ഹൈക്കോടതി അനുമതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുല്‍ഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നല്‍കാൻ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാന് ദുല്‍ഖര്‍ അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്. ദുല്‍ഖറിന്‍റെ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നല്‍കാൻ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. അതേസമയം, ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്.
അന്വേഷണം തുടങ്ങി ഒരു മാസമാകാനിരിക്കെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ 39 വാഹനങ്ങള്‍ക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസില്‍ ഷൈൻ മോട്ടോഴ്സ് ഉടമകള്‍ കോയമ്പത്തൂരിലെ ഇടനില സംഘമാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി നല്‍കിയ രേഖകളുടെയും ഇലക്‌ട്രോണിക് തെളിവുകളുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇ.ഡി.
കള്ളപ്പണം ഇടപാടിന് തെളിവ് ലഭിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കും. ഷൈൻ മോട്ടോഴ്സ് ഉടമകളുടെ മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ആരെയും ചോദ്യം ചെയ്യുന്നതില്‍ ഇ ഡി തീരുമാനമെടുത്തിട്ടില്ല.
SUMMARY: Operation Numkhor; Dulquer Salmaan to apply to customs
തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ കേസില്‍ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം…
കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം തള്ളി പോലീസ്. യുവതിയുടെ കാമുകനായിരുന്ന റമീസ് ബന്ധത്തില്‍…
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുന്നു. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനിതാ തടവുകാരെ പൂജപ്പുരയിലെ…
ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് അതില്‍ ഒരു ഭാഗം കാമുകിക്ക് നല്‍കിയ കേസില്‍…
പാലക്കാട്: തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുല്‍ റഹ്മാനാണ്…
കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ്…