ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന എഫ്-16 ഉള്‍പ്പെടെ നാലോ അഞ്ചോ യുദ്ധവിമാനങ്ങള്‍ തകർത്തുവെന്ന് എയർ ചീഫ് മാർഷല്‍ എ.പി സിങ് പറഞ്ഞു.
93-ാമത് വ്യോമസേനാ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാക്കിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. നിരവധി ഇൻസ്റ്റാളേഷനുകള്‍ ആക്രമിച്ചു. ഇതില്‍, കുറഞ്ഞത് നാലു സ്ഥലങ്ങളെങ്കിലും റഡാറുകളും രണ്ടു സ്ഥലങ്ങളില്‍ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്ററുകളും രണ്ടിടത്ത് റണ്‍വേകളും തകർത്തു. മൂന്നു വ്യത്യസ്ത സ്റ്റേഷനുകളിലുള്ള അവരുടെ മൂന്നു ഹാംഗറുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.
ഒരു സി-130 ക്ലാസ് ഗതാഗത വിമാനവും 4 – 5 യുദ്ധവിമാനങ്ങളും തകർത്തിട്ടുണ്ട്. മിക്കവാറും എഫ് -16 ആയിരിക്കാം അവ. ഒരു സർഫേസ്-ടു-എയർ മിസൈല്‍ (SAM) സിസ്റ്റവും ഇന്ത്യ തകർത്തു. ലക്ഷ്യം വെച്ച 9 ഭീകര ക്യാമ്ബുകളില്‍ 2 എണ്ണം വ്യോമസേന നേരിട്ടാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളില്‍ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Operation Sindoor: Five Pakistani F-15s shot down
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…