Categories: LATEST NEWS

ഓപ്പറേഷൻ സിന്ദൂര്‍: പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 15 വിമാനങ്ങള്‍ തകര്‍ത്തു

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന എഫ്-16 ഉള്‍പ്പെടെ നാലോ അഞ്ചോ യുദ്ധവിമാനങ്ങള്‍ തകർത്തുവെന്ന് എയർ ചീഫ് മാർഷല്‍ എ.പി സിങ് പറഞ്ഞു.

93-ാമത് വ്യോമസേനാ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാക്കിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. നിരവധി ഇൻസ്റ്റാളേഷനുകള്‍ ആക്രമിച്ചു. ഇതില്‍, കുറഞ്ഞത് നാലു സ്ഥലങ്ങളെങ്കിലും റഡാറുകളും രണ്ടു സ്ഥലങ്ങളില്‍ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്ററുകളും രണ്ടിടത്ത് റണ്‍വേകളും തകർത്തു. മൂന്നു വ്യത്യസ്ത സ്റ്റേഷനുകളിലുള്ള അവരുടെ മൂന്നു ഹാംഗറുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.

ഒരു സി-130 ക്ലാസ് ഗതാഗത വിമാനവും 4 – 5 യുദ്ധവിമാനങ്ങളും തകർത്തിട്ടുണ്ട്. മിക്കവാറും എഫ് -16 ആയിരിക്കാം അവ. ഒരു സർഫേസ്-ടു-എയർ മിസൈല്‍ (SAM) സിസ്റ്റവും ഇന്ത്യ തകർത്തു. ലക്ഷ്യം വെച്ച 9 ഭീകര ക്യാമ്ബുകളില്‍ 2 എണ്ണം വ്യോമസേന നേരിട്ടാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളില്‍ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

SUMMARY: Operation Sindoor: Five Pakistani F-15s shot down

NEWS BUREAU

Recent Posts

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

39 minutes ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

2 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

2 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

3 hours ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

3 hours ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

4 hours ago