ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍ എ.പി. സിങ് വെളിപ്പെടുത്തി. ബെംഗളൂരുവില്‍ പതിനാറാമത് എയർ ചീഫ് മാർഷൻ എല്‍ എം കാത്രേ ലെക്ചറില്‍ പങ്കെടുക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍റെ വ്യോമസേനയ്ക്ക് അത് കടുത്ത പ്രഹരമായിരുന്നുവെന്നും എ.പി. സിങ് പറഞ്ഞു.
മേയ് 7ന് ഇന്ത്യ നടത്തിയ ആക്രമണത്തിനു മുമ്പും അതിനു ശേഷവുമുള്ള ഉപഗ്രഹ ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ജാക്കബോബാദില്‍ വച്ച് എഫ് 16 ജെറ്റഉകളും ഭോലാരിയില്‍ വന്ന് മുന്നറിയിപ്പ് നല്‍കുന്ന വിമാനവുമാണ് തകർത്തത്. 300 കിലോമീറ്റർ പരിധിയില്‍ വച്ചാണ് പാക്കിസ്ഥാന്‍റെ വ്യോമസുരക്ഷാ മുന്നറിയിപ്പ് സംവിധാനത്തോടു കൂടിയ വിമാനം തകർത്തത്. 300 കിലോമീറ്റർ പരിധിയില്‍ വച്ചാണ് പാക്കിസ്ഥാന്‍റെ വ്യോമസുരക്ഷാ മുന്നറിയിപ്പ് സംവിധാനത്തോടു കൂടിയ വിമാനം തകർത്തത്.
പാക് ഡിജിഎംഒ സമീപിച്ചതോടെ വെടിനിർത്തല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. അതു ശരിയായ തീരുമാനമായിരുന്നുവെന്ന് സിങ് പറയുന്നു. ഭീകരരെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം.
SUMMARY: Operation Sindoor: IAF says it shot down six Pakistani aircraft
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസറഗോഡ് സ്വദേശിയായ ആറ്…
ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…
ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…
വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു…