LATEST NEWS

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് തരൂര്‍

ന്യൂഡൽഹി: ലോക്സഭയില്‍ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തില്‍ ഇന്ന് ചർച്ചകള്‍ക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേല്‍ ചർച്ച. കോണ്‍ഗ്രസില്‍ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയില്‍ പങ്കെടുക്കുന്നവരില്‍ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോണ്‍ഗ്രസിനെ അറിയിച്ചു.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ഗൗരവ് ഗൊഗോയായിരിക്കും കോണ്‍ഗ്രസില്‍ ചർച്ചക്ക് തുടക്കമിടുക. വിഷയത്തില്‍ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോണ്‍ഗ്രസിനു വേണ്ടി ചർച്ചയില്‍ പങ്കെടുക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചൂടേറിയ സംവാദങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SUMMARY: Operation Sindoor: Tharoor says he will not speak in Parliament debate

NEWS BUREAU

Recent Posts

മഞ്ഞുമ്മല്‍ ബോയ്സ് കേസ്: സൗബിന് മുൻകൂര്‍ ജാമ്യത്തില്‍ തുടരാം

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് ആശ്വാസം. സൗബിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കോന്നി ചെങ്ങറ കുഴിക്കംതടത്തിൽ വീട്ടില്‍ തോമസ് കോശി (57 -പൊന്നാച്ചൻ) ബെംഗളൂരുവില്‍ അന്തരിച്ചു. ഡോംലൂരു ബിഡിഎ ഫ്ലാറ്റിലായിരുന്നു…

1 hour ago

‘ഓപറേഷൻ മഹാദേവ്; പഹൽഗാമിൽ ആക്രമണം നടത്തിയവർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ്…

2 hours ago

കോഴിയിറച്ചിയെന്ന പേരില്‍ വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം. ഇവർ…

2 hours ago

പശുവിനെ മേയ്ക്കാൻ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

കാസറഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസറഗോഡ് വയലാംകുഴളി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. ഇന്ന്…

3 hours ago

കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസ്; മുഖ്യപ്രതിയെ പിടിയില്‍

കൊച്ചി: ഏറെ വിവാദമായ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ അജയ് പ്രദാനെയാണ്…

3 hours ago