ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസ്III) റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. അപേക്ഷ ലിങ്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ആഗസ്റ്റ് 01ന് ലഭ്യമാവും. വിശദമായ വിജ്ഞാപനവും ഇന്ന് എത്തും. അപേക്ഷ നല്‍കേണ്ട അവസാന തീയതിയും വിജ്ഞാപനത്തില്‍ ലഭ്യമാവും.
തസ്തിക & ഒഴിവ്
കേന്ദ്ര സര്‍ക്കാര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്- അസിസ്റ്റന്റ് (ക്ലാസ് III) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 500.
പ്രായപരിധി
18 വയസ് മുതല്‍ 26 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി.
എസ്.എസ്.സി/ എച്ച്.എസ്.സി/ ഇന്റര്‍മീഡിയേറ്റ്/ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷ പരീക്ഷ, എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രിലിംസ്, മെയിന്‍സ് എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,500 രൂപ മുതല്‍ 35,000 രൂപവരെ ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഡിഎ, എച്ച്‌ആര്‍എ, ടിഎ, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 100 രൂപ അടച്ചാല്‍ മതി.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ വിഭാഗത്തില്‍ നിന്ന് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാൃതകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.
വെബ്‌സൈറ്റ്:
https://www.orientalinsurance.org.in/
SUMMARY: Opportunity for graduates; Central government job with half a lakh salary
ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ…
ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,…
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന് ഇന്ന് തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.…
ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിബിഎംപി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതു ചോദ്യം…
ബെംഗളൂരു: സേലം ഡിവിഷന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍-12678) ഓഗസ്റ്റ് 8,10,15,17 തീയതികളിൽ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി ഡോ. കെ. പ്രകാശ്…