LATEST NEWS

സര്‍ക്കാര്‍ ബ്രാൻഡിക്ക് പേരിടാൻ അവസരം; തിരഞ്ഞെടുക്കുന്നവര്‍ക്ക് 10,000 സമ്മാനം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം നല്‍കുമെന്ന് ബെവ്‌കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

പാലക്കാട് ഡിസ്റ്റിലറിയില്‍ നിന്നാണ് സർക്കാർ മേല്‍നോട്ടത്തില്‍ പുതിയ ബ്രാൻഡി ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പുതിയ ബ്രാൻഡിക്ക് അനിയോജ്യമായ പേരും ലോഗോയുമാണ് ബെവ്‌കോ തേടുന്നത്. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും നല്‍കുന്ന വ്യക്തിക്ക് 10,000 രൂപ പാരിതോഷികം ലഭിക്കും.

താല്‍പ്പര്യമുള്ളവർക്ക് ജനുവരി 7-നകം തങ്ങളുടെ നിർദ്ദേശങ്ങള്‍ ബെവ്‌കോയ്ക്ക് സമർപ്പിക്കാവുന്നതാണ്. ലോഗോ ഡിസൈൻ ചെയ്യുന്നവർക്കും പേര് നിർദ്ദേശിക്കുന്നവർക്കും ഒരേപോലെ ഈ മത്സരത്തില്‍ പങ്കെടുക്കാം. കേരളത്തിന്റെ തനത് ശൈലിയോ അല്ലെങ്കില്‍ വിപണിയില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ട്രെൻഡി പേരുകളോ സമർപ്പിക്കാവുന്നതാണ്.

SUMMARY: Opportunity to name the government brandy; 10,000 prize for those who choose

NEWS BUREAU

Recent Posts

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…

9 minutes ago

കൊച്ചിയിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…

1 hour ago

പി. സരിൻ ഒറ്റപ്പാലത്ത് ഇടതു സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…

1 hour ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…

3 hours ago

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11 -കാരി മരിച്ചു

പാലക്കാട്‌: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…

4 hours ago

സ്വർണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…

4 hours ago