ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റ് തീരം തൊട്ട പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ചിലയിടങ്ങളിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും ഐഎംഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ മഴയും അനുഭവപ്പെട്ടിരുന്നു. താപനില സാധാരണ നിലയിലും താഴെയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ബെംഗളൂരുവിൽ പരമാവധി താപനില 22.6 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച രാവിലെ കുറഞ്ഞത് 19.5 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിലെ കുറഞ്ഞ താപനില വരും ദിവസങ്ങളിൽ 17 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: FENGAL CYCLONE
SUMMARY: Orange alert declared in Bengaluru amid FENGAL cyvlone
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…