തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് കിളിമാനൂർ സ്വദേശി ജിജിൻ. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിജിന്റെ മസ്തിഷ്ക മരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥിരീകരിച്ചതോടെയാണ് അവയവദാനത്തിന് കുടുംബം സന്നദ്ധത അറിയിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജിജിൻ.
ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. നിലവില്‍ ഒരു കരള്‍ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി അല്പസമയത്തിന് തന്നെ ഒരു കരളും കിഡ്നിയും കൂടി കൊണ്ടുപോകും. ഞായറാഴ്ച അർദ്ധരാത്രിയോടെ കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് വെച്ചുണ്ടായ അപകടമാണ് ജിജിന്റെ ജീവൻ കവർന്നത്.
ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിന്നിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഒരു വൃക്കയും നേത്രപടലങ്ങളും സ്വീകരിക്കുന്നതിനുള്ള രോഗികളെ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് അവയവങ്ങള്‍ കൂടി ദാനം ചെയ്യുന്നതിനായി ‘മൃതസഞ്ജീവനി’ വഴി സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
SUMMARY: Organ donation again in the state; Jijin’s organs will give new life to five people
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …