ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു യുവതികളെയും സിനിമയില്‍ മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. വിവിധ കന്നഡ ഭാഷാ സംഘടനകളാണ് സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്. ഓഫീസർ ഓൺ ഡ്യൂട്ടി, ആവേശം തുടങ്ങിയ സിനിമകളും ബെംഗളൂരുവിനെ ലഹരിയുടെയും അക്രമങ്ങളുടെയും ഹബ്ബായി ചിത്രീകരിക്കുന്നതായും നടപടി വേണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു. പരാതി സിറ്റി പോലീസിനു കീഴിലുള്ള ക്രൈം ബ്രാഞ്ചിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ പരിശോധിക്കുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ചിത്രത്തില്‍ ബെംഗളൂരുവിലെ പെൺകുട്ടികളെ അപമാനിക്കുന്നു എന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണങ്ങളാണ് ‘ലോക’ക്കെതിരെ ഉയരുന്നത്. ചിത്രത്തിലെ അപകീര്‍ത്തികരമായ സംഭാഷണരംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.
അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ‘ലോക’ സിനിമയുടെ നിര്‍മാതാക്കളായ വേഫാറര്‍ ഫിലിംസ് രംഗത്തെത്തി. സിനിമയിലെ ഒരു സംഭാഷണ രംഗം ഉയര്‍ത്തിയ വിവാദത്തില്‍ ഖേദമുണ്ട്. മനപ്പൂര്‍വം ആരെയും മോശക്കാരാക്കാന്‍ ശ്രമിച്ചിട്ടില്ല. സംഭാഷണം ഉടന്‍ നീക്കം ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗിലാണ് മാറ്റംവരുത്തുന്നത്. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല സംഭാഷണമെന്നും വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
SUMMARY: Organizations file complaint against Malayalam film ‘Loka’ for portraying Bengaluru and Bengaluru women in a negative light
ന്യൂഡല്‍ഹി: ത്രികോണ പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്തി കാമുകന്‍. പിന്നാലെ യുവതിയുടെ ഭര്‍ത്താവെത്തി കാമുകനെ ഇതേ…
മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 112 പേര്‍ പാര്‍ട്ടി വിട്ടു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ…
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.…
ഡൽഹി: ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര…