97-ാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഓസ്കാര്‍ സ്വന്തമാക്കി എഡ്രിയാന് ബ്രോഡി. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരം പുരസ്കാരം നേടിയത്. എഡ്രിയാന് ബ്രോഡിയുടെ രണ്ടാം ഓസ്കാർ ആണിത്. മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് മൈക്കി മാഡിസണ്‍. അനോറ എന്ന ചിത്രത്തിലൂടെയാണ് മൈക്കി പുരസ്കാരം നേടിയത്.
അതേസമയം മികച്ച സിനിമയ്ക്കുള്ള ഓസ്കാര്‍ അനോറ നേടി. അഞ്ച് ഓസ്കാറുകളാണ് അനോറ നേടിയത്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനോറ. ചിത്രത്തിലൂടെ ഷോണ്‍ ബേക്കർ മികച്ച സംവിധായകന്, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീവയും നേടിയത്. മികച്ച സഹനടനുള്ള പുരസ്കാരം കീറന്‍ കല്ക്കിന് സ്വന്തമാക്കി. സോയി സല്‍ദാനയാണ് മികച്ച സഹനടി.
അതേസമയം, മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗ് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും “ദ ബ്രൂട്ടലിസ്റ്റിനാണ്. ലോല് ക്രൗളിക്കാണ് പുരസ്കാരം. മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കള്ക്കിന് സ്വന്തമാക്കി. ചിത്രം: “ദ റിയല്‍ പെയിന്‍’. റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ഇറാനില്‍ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോള്‍ ടേസ്വെല്‍ ചരിത്രം സൃഷ്ടിച്ചു. ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.
TAGS : OSCAR
SUMMARY : Oscars 2025; Best Actor Adrien Brody, Actress Mekki Madison, Movie Anora
ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…