മലപ്പുറം: ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ബാക്കി മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പിവി അന്‍വറിന്റെ സഹോദരിയുടെ മകന്‍ ആണ് മാലങ്ങാടന്‍ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസില്‍ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
കേസില്‍ രണ്ടാം പ്രതിയായ പിവി അന്‍വര്‍ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.
SUMMARY: Othai Manaf murder case; Malangadan Shafiq found guilty; three others acquitted
തിരുവനന്തപുരം: അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭചിദ്രത്തിന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില ഉയർന്നത്. ഇന്ന് പവന് 520 രൂപയാണ്…
തിരുവനന്തപുരം: ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'യുടെ കേരള പ്രീമിയർ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അരങ്ങേറും. മേളയുടെ…
ഹോങ്കോംഗ്: ഹോങ്കോങിലെ തായ് പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. 100ലേറെ…
ബെംഗളൂരു: ബെംഗളൂരുവില്‍ വൻ മയക്കുമരുന്ന് ശേഖരം പോലീസ് പിടികൂടി. 11.64 കിലോഗ്രാം എം.ഡി.എം.എ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഉല്‍പാദിപ്പിക്കുന്ന നന്ദിനി ബ്രാൻഡിന്‍റെ പേരില്‍ വ്യാജ നെയ് നിർമ്മിച്ച കേസില്‍ ദമ്പതികള്‍ പടിയില്‍.…