KARNATAKA

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദാവൻഗെരെയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഡ്രൈവിംഗിനിടെ ഡ്രൈവർക്ക് ഉറക്കം വന്നതിനെ തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ ഷരീഫാബി (57), ഇമാം സാബ് (73), സഫാന (28) എന്നിവരെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിൻ്റെ മുൻഭാഗം പൂർണമായി തകര്‍ന്നു.
SUMMARY: Out of control bus crashes into wall; child dies, several injured

NEWS DESK

Recent Posts

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

19 minutes ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

2 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

2 hours ago

ധർമടം മുൻ എംഎൽഎ കെ കെ നാരായണൻ അന്തരിച്ചു

കണ്ണൂര്‍: മുന്‍ ധർമടം എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂർ എൽപി…

2 hours ago

കോ​ഴി​ക്കോ​ട്ട് വ്യൂ ​പോ​യിന്റില്‍ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ്…

3 hours ago

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; പുഴയുടെ നടുവില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍

തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക്…

3 hours ago