ബെംഗളൂരു: കാൽനടയായി ക്ഷേത്രത്തിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തീർഥാടക സംഘത്തിന് ഇടയിലേക്ക് നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. കൊപ്പാൾ ജില്ലയിൽ കുക്കൻപള്ളി ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഗദഗ് ജില്ലയിൽ നിന്നുള്ള അന്നപൂർണ(40), പ്രകാശ്(25), ശരണപ്പ(19) എന്നിവരാണ് മരിച്ചത്. പൗർണമിദിനത്തോടനുബന്ധിച്ച് കൊപ്പാൾ ഹുലിഗമ്മാദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തീർഥാടകസംഘത്തിലുള്ളവരായിരുന്നു ഇവർ. നാലുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
SUMMARY: Out of control bus ploughs into pilgrims; three dead
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു, കാലിനു പരുക്കേറ്റ് ചികിത്സയിലുള്ള 57 വയസ്സുള്ള നിർമാണത്തൊഴിലാളിയായ…
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്നു സ്വർണവില. ആദ്യമായാണ് സ്വര്‍ണവില 90,000 കടക്കുന്നത്. ഇന്ന് പവന് 840 രൂപ…
ഹരിപ്പാട് : വീയപുരത്ത് മരം വെട്ടുന്നതിനിടയില്‍ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40)…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന് പിന്നാലെ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇ ഡി കൊച്ചി യൂണിറ്റിലെ…
ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കാവ്യയാനം സാഹിത്യ സംഗമം ഒക്ടോബർ 19ന് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിൽ…
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. വൃക്ക തകരാറിലായി…