ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ പണം നഷ്ടപ്പെട്ടത് 16,000ത്തിലധികം പേർക്കാണെന്ന് റിപ്പോർട്ട്. നവംബർ അവസാനം വരെ ബെംഗളൂരുവിൽ 16,357 പേരാണ് സൈബർ കുറ്റകൃത്യത്തിന് ഇരയായത്. 1,800 കോടി രൂപയോളം ഇതുവരെ നഷ്ടപ്പെട്ടെന്നാണ് വിവരം. ബെംഗളൂരുവിലെ സൗത്ത് സിഇഎൻ പോലീസ് സ്റ്റേഷനിൽ മാത്രം 1400 കോസുകളാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബെംഗളൂരു സിറ്റി പോലീസ് ആണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സൈബർ തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ നഷ്ടപ്പെടുന്ന പണത്തിന്റെ കാര്യത്തിൽ 168 ശതമാനം വർധനവാണ് ഉണ്ടായത്. ഏകദേശം 5.40 കോടി രൂപയാണ് ഒരോ ദിവസവും നഗരത്തിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമാകുന്നത്. ആകെ നഷ്‌ടമായ 18,06,69,55,446 രൂപയിൽ 611 കോടി രൂപ മരവിപ്പിച്ചതായും 122 കോടി രൂപ തിരിച്ചുപിടിച്ചതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷവും പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും ശരാശരി 48 സൈബർ കുറ്റകൃത്യങ്ങളാണ് ദിവസേന രജിസ്റ്റർ ചെയ്യുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പ് തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കെണിയിലാക്കുന്നത്.
TAGS: BENGALURU | DIGITAL ARREST
SUMMARY: Over 16k People lost money in digital arrest frauds in city
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…